Join News @ Iritty Whats App Group

കേരളത്തിലേക്കുള്ള ആദ്യ ഭാരത് ഗൗരവ് ട്രെയിന്‍ ഓണത്തിന്…




‘ഭാരത് ഗൗരവ്’ സ്‌കീമില്‍പ്പെട്ട ട്രെയിന്‍ സർവീസ് കേരളത്തിലേക്ക്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ‘ഭാരത് ഗൗരവ്’ ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ വേണ്ടി റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പദ്ധതിയാണ് ഇത്. ഈ സ്‌കീമിൽ യാത്രയോടൊപ്പം തന്നെ താമസസൗകര്യം, കാഴ്ചകള്‍ കാണാനുള്ള അവസരം, ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, യാത്രാ ഗൈഡ് തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയും ഉലറെയില്‍(ULA RAIL) ട്രാവല്‍ ടൈംസും സംയുക്തമായി ഒരുക്കുന്ന ട്രെയിനാണ് ഓണത്തിന് കേരളത്തിലെത്തുക. സെപ്തംബര്‍ 2 ന് കേരളത്തിലെത്തുന്ന ട്രെയിന്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, കണ്ണൂര്‍-കാസര്‍ഗോഡ് വഴി മംഗളൂരുവിലേക്ക് പോകും. മൈസൂര്‍, ഹംപി, ഹൈദരാബാദ്, റാമോജി, ഔറംഗാബാദ്, എല്ലോറ, അജന്ത, സ്റ്റിച്യു ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങള്‍ ഈ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശിക്കാനാകും.

“ഭാരത് ഗൗരവ്” സ്‌കീം അനുസരിച്ച്, ഒരു പ്രത്യേക ടൂറിസം പാക്കേജായി തീം അധിഷ്‌ഠിത സർക്യൂട്ടിൽ ഓടുന്നതിന് ഏതൊരു ഓപ്പറേറ്റർക്കോ ഇന്ത്യൻ റെയിൽവേയിൽ നിന്ന് ട്രെയിനുകൾ പാട്ടത്തിനെടുക്കാം. ക്രമീകരണത്തിന്റെ കാലാവധി കുറഞ്ഞത് രണ്ട് വർഷമാണ്. റൂട്ട്, ഹാൾട്ടുകൾ, നൽകിയ സേവനങ്ങൾ എന്നിവ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓപ്പറേറ്റർക്ക് ഉണ്ട്. ഐആർസിടിസി ഇത്തരം തീം അടിസ്ഥാനമാക്കിയുള്ള ടൂറിസ്റ്റ് ട്രെയിനുകൾ ഓടിക്കുന്നുണ്ട്. ഉദാഹരണത്തിന്, രാമായണ എക്സ്പ്രസ്, ഇത് ശ്രീരാമനുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ പര്യടനം നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group