Join News @ Iritty Whats App Group

കാര്‍ 70 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് പുഴയില്‍ വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു


ഇടുക്കി ചെറുതോണിയില്‍ യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട 70 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് പുഴയിലേക്ക് വീണ ഇവര്‍ ഒഴുക്കില്‍പ്പെട്ട ശേഷം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിയപുരത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 7.30നാണ് അപകടം നടന്നത്.
തങ്കമണിയില്‍നിന്ന് ചെറുതോണി ഭാഗത്തേക്ക് വന്ന ചെറുതോണി സ്വദേശിനി വാഴവിളയില്‍ അനു മഹേശ്വരന്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. എതിരേ വന്ന വാഹനത്തില്‍ ഇടിക്കാതെ വെട്ടിച്ച വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.കാറിൽനിന്ന് ഒരുവിധത്തിൽ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് യുവതി പുഴയിലേക്കു വീണത്.

ശക്തമായ ഒഴുക്കില്‍ ഏറെ ദൂരം ഒഴുകിയതിനു ശേഷം ചാഞ്ഞുനിന്ന മരക്കൊമ്പില്‍ പിടിച്ച് കരയ്ക്ക് കയറുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇവരെ മരിയാപുരം പി.എച്ച്.എസി.യിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലും എത്തിച്ച് ചികിത്സ നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group