Join News @ Iritty Whats App Group

കാസർഗോഡ് 5 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രീസ് പിടികൂടി



കാസർഗോഡ് കാഞ്ഞങ്ങാട് ആംബർഗ്രീസ് പിടികൂടി. വിപണിയിൽ 5 കോടി രൂപ വിലമതിക്കുന്ന 10 കിലോ ആംബർഗ്രീസാണ് പിടികൂടിയത്. രാജപുരം സ്വദേശികളായ ദിവാകരൻ, സിദ്ധിക്ക്, നിഷാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകിട്ട് കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് ആംബർഗ്രീസ് പിടികൂടിയത്. ആംബർഗ്രീസ് കർണാടകയിൽ നിന്ന് എത്തിച്ചതാണെന്നാണ് വിവരം. സംഘത്തിലെ രണ്ട് പേർ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group