Join News @ Iritty Whats App Group

കാസർഗോഡ് ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച; 5 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു

കാസർഗോഡ്: മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച. പഞ്ചലോഹ വിഗ്രഹം മോഷണം പോയി. 5 കിലോഗ്രാം തൂക്കം വരുന്ന വിഗ്രഹമാണ് മോഷണം പോയത്. രാത്രി 12 നും പുലർച്ചെ അഞ്ചരയ്ക്കുമിടയിലാണ് മോഷണം നടന്നത്. രണ്ട് ഭണ്ഡാരത്തങ്ങളും കുത്തി തുറന്നിട്ടുണ്ട്.
പുലർച്ചെ പൂജാരി അമ്പലത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം ശ്രീകോവിൽ വാതിർ കൂടി കുത്തി തുറന്നാണ് മോഷണം നടന്നത്. ജന്മാഷ്ടമി ദിവസത്തെ കാണിക്ക വരവും ഭണ്ഡാരത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group