Join News @ Iritty Whats App Group

വീണ്ടും വൈറസ് ഭീഷണി; ചൈനയിൽ ‘ലംഗ്യ വൈറസ്’ പടർന്ന് പിടിക്കുന്നു; 35 പേർക്ക് രോഗബാധ

കൊവിഡിനും കുരങ്ങുവസൂരിക്ക് പിന്നാലെ മറ്റൊരു വൈറസ് കൂടി മനുഷ്യരാശിയുടെ ഉറക്കം കെടുത്തുന്നു. ലംഗ്യ വൈറസ് എന്ന ജീവിജന്യ വൈറസാണ് പുതിയ വില്ലൻ. ചൈനയിൽ ഇതിനോടകം 35 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യർക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധർ സ്ഥിതിഗതികൾ കർശനമായി നിരീക്ഷിച്ചുവരികയാണ്.

എന്താണ് ലംഗ്യ വൈറസ് ?

ജന്തുജന്യ വൈറസാണ് ലംഗ്യ വൈറസ്. അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെ വൈറസ് പടർന്ന് പിടിക്കാം.

രോഗ ലക്ഷണങ്ങൾ

ചൈനയിൽ രോഗം കണ്ടെത്തിയ 26 പേരിൽ പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, തലവേദന, ഛർദി എന്നീ ലക്ഷണങ്ങൾ കണ്ടെത്തി. ഒപ്പം വൈറ്റ് ബ്ലഡ് സെൽസിൽ കുറവ് , കരൾ, കിഡ്‌നി എന്നിവ തകരാറിലാവുക, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group