Join News @ Iritty Whats App Group

ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണവില; പവന് കൂടിയത് 320 രൂപ

തിരുവനന്തപുരം: തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവില ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 320 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 38,360 രൂപയാണ്. ഗ്രാമിന് 40 രൂപ കൂടി 4795 രൂപയായി. ഇന്നലെ ഗ്രാമിന് 4755 രൂപയും പവന് 38040 രൂപയുമായിരുന്നു വില.
ശനിയാഴ്ച രാവിലെ 37800 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം 240 രൂപ കൂടി 38,040 രൂപയിലെത്തിയിരുന്നു. വ്യാഴാഴ്ചയും സ്വർണവില രണ്ടു തവണ വർദ്ധിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 38,000 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം സ്വർണവില വീണ്ടും പവന് 200 രൂപ കൂടി 38,200 രൂപയായി.

Post a Comment

Previous Post Next Post
Join Our Whats App Group