Join News @ Iritty Whats App Group

പ്രധാനമന്ത്രി സ്കോർഷിപ്പ് 2022-23 ന് അപേക്ഷ ക്ഷണിച്ചു



കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2022-23 വര്‍ഷത്തേക്കുള്ള പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സേവനത്തിലിരിക്കെ മരണമടഞ്ഞ കേന്ദ്ര സായുധ സേനയിലെയും അസം റൈഫിള്‍സിലെയും ഉദ്യോഗസ്ഥരുടെ കുട്ടികള്‍/വിധവകള്‍, സേവനത്തിനിടെ വികലാംഗരായ ഉദ്യോഗസ്ഥരുടെ കുട്ടികള്‍, ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കേന്ദ്ര സായുധ സേനയിലെയും അസം റൈഫിള്‍സിലെയും മുന്‍ ഉദ്യോഗസ്ഥരുടെ കുട്ടികള്‍ എന്നിവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

വിരമിച്ചതോ സേവനമനുഷ്ഠിക്കുന്നതോ ആയ ഓഫീസര്‍ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥരുടെ കുട്ടികള്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എന്‍ജിനീയറിംഗ്, മെഡിസിന്‍, ഡെന്റല്‍, വെറ്ററിനറി, ബിബിഎ, ബിസിഎ, ബി ഫാര്‍മ, ബി.എസ്.സി(നഴ്‌സിംഗ്, അഗ്രികള്‍ച്ചര്‍),എം.ബി.എ, എം.സി.എ തുടങ്ങിയ മേഖലകളിലെ ആദ്യത്തെ പ്രൊഫഷണല്‍ ബിരുദമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹമായ കോഴ്‌സുകള്‍. പുതിയതായി അപേക്ഷിക്കുന്നവര്‍ക്ക് അടിസ്ഥാന യോഗ്യതയായ പ്ലസ് ടു, ഡിപ്ലോമ, ബിരുദ കോഴ്‌സുകളില്‍ 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.

സ്‌കോളര്‍ഷിപ്പ് പുതുക്കല്‍ വിഭാഗത്തിന് കീഴില്‍ അപേക്ഷിക്കുന്ന അപേക്ഷകര്‍ക്ക്, പ്രൊഫഷണല്‍ കോഴ്‌സുകളുടെ ഓരോ അധ്യയന വര്‍ഷവും കുറഞ്ഞത് 50% മാര്‍ക്കോടെ പാസായിരിക്കണം. സ്‌കോളര്‍ഷിപ്പ് ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളു. പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 3,000 രൂപ, ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 2,500 രൂപ എന്ന നിരക്കില്‍ പ്രതിവര്‍ഷം പെണ്‍കുട്ടികള്‍ക്ക് 36,000 രൂപയും ആണ്‍കുട്ടികള്‍ക്ക് 30,000 രൂപയും ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിന്റെ വെബ്സൈറ്റായ www.scholarship.gov.in ല്‍ ഒക്ടോബര്‍ 31 നകം സമര്‍പ്പിക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group