Join News @ Iritty Whats App Group

വിവാഹം കഴിഞ്ഞ സഹോദരിയെ കാണാന്‍ പോയ 18കാരന്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു

 കാസര്‍കോട്: ദിസങ്ങൾക്കു മുന്‍‌പ് വിവാഹിതയായ സഹോദരിയുടെ വീട്ടിലേക്ക് പോയ പതിനെട്ടുകാരന്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് ഉദുമ റെയില്‍വെ ഗേറ്റിന് സമീപം താമസിക്കുന്ന യുപി മജീദിന്റെ മകന്‍ ഹയജന്‍ ഫിശാന്‍ (18) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഫിശാന്‍റെ സഹോദരിയുടെ വിവാഹം നടന്നത്. സഹോദരി ഭര്‍ത്താവിന്റെ പാലക്കാട്ടെ വീട്ടില്‍ ഞായറാഴ്ച രാവിലെ കുടുംബ സമേതം വിരുന്നിന് പോകുന്നതിനിടെ കണ്ണൂരിലെത്തിയപ്പോഴാണ് ബസിനുള്ളില്‍ വെച്ച് ഫിശാന്‍ കുഴഞ്ഞു വീണത്. ഉടനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post
Join Our Whats App Group