Join News @ Iritty Whats App Group

ലോക ചെസ് ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ മൂന്നാം തവണയും അട്ടിമറിച്ച് 17കാരൻ പ്രഗ്നാനന്ദ


ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെ വീണ്ടും തോൽപ്പിച്ച് ഇന്ത്യയുടെ പ്രഗ‍്‍നാനന്ദ; ഈ വർഷം മൂന്നാം തവണയാണ് തോൽപ്പിക്കുന്നത് .

എനിക്ക് പറ്റിയ എതിരാളി ഇല്ല, അതുകൊണ്ട് ചെസ്സ് മടുത്തു തുടങ്ങി 
എന്ന് പറഞ്ഞ ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസൻ ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റർ രമേഷ് ബാബു പ്രഗ‍്‍നാനന്ദയുടെ മുന്നിൽ ആണ് വീണ്ടും അടിപതറിയത് .

16ാം വയസ്സിലാണ് പ്രഗ‍്‍നാനന്ദ ആദ്യമായി കാൾസണെ പരാജയപ്പെടുത്തുന്നത്. അന്നും കാൾസൻ ലോക ഒന്നാം നമ്പർ താരമായിരുന്നു .
 കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പായ എയർതിങ്സ് മാസ്റ്റേഴ്സിലായിരുന്നു കാൾസൺ പ്രഗ‍്‍നാനന്ദയോട് പരാജയപ്പെട്ടത്. മെയ് 20ന് ചെസ്സബിൾ മാറ്റേഴ്സ് ഓൺലൈൻ ടൂർണമെൻറിൽ വീണ്ടും പ്രഗ‍്‍നാനന്ദ ഞെട്ടിച്ചു. ഒരേ വർഷം തന്നെ ലോക ഒന്നാം നമ്പറുകാരമായ നോർവെ താരത്തിന് ഒരു കൗമാരക്കാരന് മുമ്പിൽ രണ്ടാമതും തോൽവി രുചിക്കേണ്ടി വന്നു.

തിങ്കളാഴ്ച യു.എസിലെ മയാമിയിൽ നടന്ന എഫ്. റ്റി. എക്സ് ക്രിപ്റ്റോ കപ്പിലെ മത്സരത്തിൽ ഇരുവരും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. സമനിലയിലേക്ക് പോകുന്നുവെന്ന് തോന്നിപ്പിച്ചിടത്തു നിന്നാണ് പ്രഗ‍്‍നാനന്ദയുടെ ഒരു മൂവ് കളിയെ മാറ്റിമറിച്ചത്. ഇന്ത്യൻ താരത്തിൻെറ 40ാം മൂവാണ് നോർവെ താരത്തിനെ പ്രതിസന്ധിയിലാക്കിയത്. അടുത്ത മൂവിൽ തന്നെ കാൾസണ് പിഴച്ചു. പ്രഭുവിനെ വെച്ചതിൽ പിഴവ് വന്നതോടെ പ്രഗ‍്‍നാനന്ദ വിജയം ഉറപ്പിക്കുകയായിരുന്നു.

മയാമിയിൽ പ്രഗ്ഗ തോൽപിച്ച പ്രമുഖരുടെ പേരുകൾ നോക്കുക .
 അലി റേസ ഫിറൂസ്ജ, 
ലെവൻ അരോണിയൻ, 
അനിഷ് ഗിരി, 
മാഗ്നസ് കാൾസൻ.
 ചെന്നൈയിൽനിന്ന് മയാമിയിലേക്ക് ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ഉണ്ടാകാമെങ്കിലും പ്രഗ്നാനന്ദ എന്ന പതിനേഴുകാരനിൽനിന്ന് ലോകം ഭരിക്കുന്ന ചെസ് രാജാവിലേക്ക് അധികം ദൂരമില്ല എന്നതാണ് സത്യം.


Post a Comment

Previous Post Next Post
Join Our Whats App Group