Join News @ Iritty Whats App Group

വളപട്ടണം ഐ.എസ് കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാവിധി വെള്ളിയാഴ്ച

കൊച്ചി: വളപട്ടണം ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാര്‍. പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പദ്ധതിയിട്ടുവെന്നും എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി വിധിയില്‍ പറയുന്നു. തീവ്രവാദ സംഘടനയില്‍ അംഗത്വമെടുക്കല്‍, തീവ്രവാദ കുറ്റകൃത്യത്തിനു ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ നടത്തിയതായി കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷാവിധി കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും.

കണ്ണൂര്‍ സ്വദേശികളായ ചക്കരകല്ല് മുണ്ടേരി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം കെ.വി അബ്ദുറസാഖ്, ചിറക്കര യു.കെ ഹംസ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷാ ഇളവ് വേണമെന്നും അഞ്ച് വര്‍ഷമായി ജയിലിലാണെന്നും പ്രതികള്‍ കോടതിയില്‍ അറിയിച്ചൂ.

രാജ്യാന്തര ഭീകരസംഘടനയായ ഐ.എസിനു വേണ്ടി യുദ്ധം ചെയ്യാന്‍ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പ്രതികളെ തുര്‍ക്കിയില്‍ വെച്ചാണ് പിടികൂടിയത്. 15 പേരാണ് കേസില്‍ പ്രതികള്‍. ഇവരില്‍ ചിലര്‍ മരിച്ചു. ഒരാള്‍ ഡല്‍ഹിയില്‍ വിചാരണ നേരിടുകയാണ്. ഒരാളെ പിടികൂടാനുണ്ട്.

2019ലാണ് കേസില്‍ വിചാരണ തുടങ്ങിയത്. വളപട്ടണം പോലീസ് അന്വേഷിച്ച കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 150 ഓളം സാക്ഷികളെ വിസ്തരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group