Join News @ Iritty Whats App Group

മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്ബിന്റെ കടിയേറ്റ് നാലരവയസുകാരന്‍ മരിച്ചു

പാലക്കാട്  മലമ്ബുഴയില്‍  നാലരവയസുകാരന്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്ബിന്റെ കടിയേറ്റ് .
മലമ്ബുഴ അകമലവാരം വലിയകാട് എന്‍ രവീന്ദ്രന്റെ മകന്‍ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്ബുകടിയേറ്റത്. ശംഖുവരയന്‍ (വെള്ളിക്കെട്ടന്‍) ഇനത്തില്‍പ്പെട്ട പാമ്ബാണ് കടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. അമ്മ ബിബിതയുടെ വീട്ടില്‍വെച്ചാണ് പാമ്ബുകടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് പായ വിരിച്ച്‌ അമ്മയോടൊപ്പം ഉറങ്ങിയതായിരുന്നു. ബിബിതയുടെ കഴുത്തില്‍ക്കൂടി ഇഴഞ്ഞതോടെയാണ് പാമ്ബെത്തിയത് അറിഞ്ഞത്.

വൈകാതെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും തൊണ്ട് വേദനയുള്ളതായി പറയുകയും ചെയ്തു. ദേഹത്ത് നീര്‍ക്കെട്ട് വരികയും ചെയ്തതോടെ പാമ്ബിന്റെ കടിയേറ്റതായി സംശയം തോന്നുകയും ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും മരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group