Join News @ Iritty Whats App Group

പരീക്ഷ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ കഴുത്തറുത്ത് വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സഹപാഠിനിക്കെതിരെ പൊലിസ് വധശ്രമത്തിന് കേസെടുത്തു

കണ്ണൂര്‍: പരീക്ഷ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ കഴുത്തറുത്ത് വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സഹപാഠിനിക്കെതിരെ പൊലിസ് വധശ്രമത്തിന് കേസെടുത്തു.
സഹപാഠിയായ പെണ്‍കുട്ടിയാണ് ആക്രമണം നടത്തിയത്. കണ്ണൂര്‍ ജില്ലയിലെ ഒരു പാരമ്ബര്യമുള്ള സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. പരീക്ഷാഹാളില്‍ വെച്ച്‌ പരീക്ഷ നടക്കുന്നതിനിടെ പെണ്‍കുട്ടി പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സംഭവം.

പ്ലസ് വണ്‍ ഫിസിക്‌സ് പരീക്ഷയ്ക്കിടയില്‍ വെച്ച്‌ പ്രകോപിതയായ പെണ്‍കുട്ടി പെട്ടെന്ന് പിന്നിലെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് മുന്നിലിരുന്ന കുട്ടിയുടെ മുടി കുത്തിപ്പിടിച്ച ശേഷം കഴുത്തില്‍ ബ്ലേഡ് ഉപയോഗിച്ച്‌ കഴുത്തില്‍ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈയ്ക്കും കഴുത്തിനും ആഴത്തില്‍ മുറിവേറ്റിരുന്നു. പരിക്കേറ്റ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ബ്ലേഡുമായെത്തിയ വിദ്യാര്‍ഥിനിയുടെ ആക്രമണം കണ്ട് ക്ലാസ് മുറിയില്‍ മറ്റൊരു പെണ്‍കുട്ടി ബോധരഹിതയായി വീഴുകയും ചെയ്തുവെന്ന് പറയുന്നു. സൗഹൃദങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണയും മറ്റുമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞത്. പരീക്ഷാഹാളില്‍ ഉണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുകയാണ്.സഹപാഠിയെ മുറിവേല്‍പ്പിച്ച പെണ്‍കുട്ടി മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം 307, 324, 341 എന്നീ വകുപ്പുകള്‍ പ്രകാരം വധശ്രമം, മാരകായുധം ഉപയോഗിക്കല്‍, തടഞ്ഞു നിര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം നടന്ന സ്‌കൂളിന്റെ സ്റ്റേഷന്‍ പരിധിയിലെ സി. ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.സംഭവത്തെ കുറിച്ചു ശാസ്ത്രീയമായ അന്വേഷണമാണ് നടത്തിവരുന്നതെന്നും മൊബൈല്‍ ഫോണ്‍ കുട? ??ടികള്‍ രക്ഷിതാക്കളും അധ്യാപകരും അറിയാതെ ഉപയോഗിക്കുന്നത് സാമൂഹിക വിപത്തായിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ഈ വിഷയത്തില്‍ ബോധവത്കരണം നടത്താന്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പൊലിസും സംയുക്തമായി തീരുമാനിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group