Join News @ Iritty Whats App Group

വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് വിലക്കും; അധ്യാപകർക്കും നിയന്ത്രണം


തിരുവനന്തപുരം • സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും ഇതുമൂലമുള്ള പ്രശ്നങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ക്ലാസ് സമയത്ത് അധ്യാപകരുടെ മൊബൈൽ ഫോൺ ഉപയോഗത്തിനും കർശന നിയന്ത്രണം വന്നേക്കും.
സ്കൂളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊബൈൽ ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തി 2012ലും സർക്കാർ ഉത്തരവിറക്കിയിരുന്നു. കോവിഡിനുശേഷം ക്ലാസുകൾ പൂർണമായും ഓഫ്‌ലൈനായ സാഹചര്യത്തിലാണു നിയന്ത്രണം കർശനമാക്കുന്നത്. സർക്കുലർ വൈകാതെ ഇറങ്ങുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
‘‘കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവരെ വിളിക്കാൻ മൊബൈൽ ഫോൺ കൊടുത്തുവിടുന്ന രക്ഷിതാക്കളുണ്ട്. എന്നാൽ, മൊബൈൽ വരുന്നതിനു മുൻപും കുട്ടികൾ സുരക്ഷിതമായി സ്കൂളുകളിൽ പോയിവന്നിട്ടുണ്ടല്ലോ’’– മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post