Join News @ Iritty Whats App Group

ബ്രഷിനോടും പേസ്റ്റിനോടും ഇനി വിട പറയാം!,പല്ല് വൃത്തിയായി സൂക്ഷിക്കാൻ മൈക്രോബോട്ടുകളുമായി ഒരു കൂട്ടം ഗവേഷകർ

മൈക്രോബോട്ടുകൾ ഉപയോഗിച്ച് ഇനി പല്ലു തേക്കാം. ബ്രഷിനോടും പേസ്റ്റിനോടും ഇനി വിട പറയാം. പല്ല് വൃത്തിയായി സൂക്ഷിക്കാൻ മൈക്രോബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. ഈ ചെറു റോബോട്ടുകളുടെ സഹായത്തോടെയാണ് ഇനി പല്ല് വൃത്തിയാക്കാം. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. അയേണ്‍ ഓക്‌സൈഡ് നാനോ പാര്‍ട്ടിക്കിള്‍സ് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന മൈക്രോബോട്ടുകൾ കാന്തികശേഷി ഉപയോഗിച്ചാണ് ഇവയുടെ ചലനം നിയന്ത്രിക്കുന്നത്. നീളമുളള ഈ നാരുകളുടെ സഹായത്തില്‍ എളുപ്പത്തില്‍ പല്ലുകള്‍ വൃത്തിയാക്കാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു.

ശാരീരികമായി പരിമിതി ഉള്ളവർക്കും കിടപ്പു രോഗികൾക്കും ഈ മൈക്രോബോട്ടുകള്‍ സഹായകമാകുമെന്നാണ് കരുതുന്നത്. മനുഷ്യന്റെ പല്ലില്‍ ഈ മൈക്രോബോട്ട് ടൂത്ത്ബ്രഷിന്റെ പരീക്ഷണവും ഗവേഷകർ നടത്തിയിരുന്നു. പല രൂപത്തിലേക്കും മാറുന്ന ഈ മൈക്രോബോട്ടുകള്‍ വഴി പല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കാന്‍ സാധിക്കും. ആന്റിമൈക്രോബൈല്‍സ് ഉപയോഗിച്ച് അപകടകരമായ ബാക്ടീരിയകളെ കൊല്ലാനുള്ള ശേഷിയും ഈ മൈക്രോബോട്ടുകള്‍ക്കുണ്ട്.

മാത്രവുമല്ല നീളം കൂട്ടാനും ചെറിയ പ്രദേശം വൃത്തിയാക്കാനും ഈ മൈക്രോബോട്ടുകളെക്കൊണ്ട് അനായാസം സാധിക്കും. അവയുടെ ഈ സവിശേഷതയാണ് പല്ല് വൃത്തിയാക്കാന്‍ ഉപയോഗിക്കാമെന്ന ചിന്തയിലേക്ക് എത്തിച്ചത്. ഈ മൈക്രോബോട്ടുകൾക്ക് അവയുടെ ചലനങ്ങളെ സ്വയമേ നിയന്ത്രിക്കാൻ സാധിക്കുമെന്ന് മൈക്രോബോട്ടുകള്‍ നിര്‍മിച്ച ഗവേഷകർ പറയുന്നു. കിടപ്പു രോഗികളായവര്‍ക്കും ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്കുമെല്ലാം പല്ല് വൃത്തിയാക്കുക എന്നത് പ്രയാസമേറിയ ജോലിയാണ്. അങ്ങനെയുള്ളവർക്ക് ഈ മൈക്രോബോട്ടുകൾ ഏറെ ആശ്വാസമാകും.

Post a Comment

Previous Post Next Post
Join Our Whats App Group