Join News @ Iritty Whats App Group

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും, കോണ്‍ഗ്രസ് ആസ്ഥാനത്തും പരിസരത്തും നിരോധനാജ്ഞ

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് സോണിയഗാന്ധി ഇ ഡി ഓഫീസില്‍ ഹാജരാകുമെന്നാണ് സൂചന. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ സോണിയ ഹാജരായിരുന്നില്ല.

ഇതേ തുടര്‍ന്ന് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇ ഡി അറിയിച്ചിരുന്നെങ്കിലും ഓഫീസിലെത്താമെന്ന് സോണിയാ ഗാന്ധി അറിയിക്കുകയായിരുന്നു. കേസില്‍ നേരത്തെ രാഹുല്‍ഗാന്ധിയേയും ചോദ്യം ചെയ്തിരുന്നു. രാഹുലിന്റെ ചോദ്യം ചെയ്യലിനോട് അനുബന്ധിച്ച് വന്‍ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

സി.ആര്‍.പി.സി ചട്ടം 144 അനുസരിച്ചാണ് നിരോധനാജ്ഞ. കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിലും മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തും പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മാര്‍ച്ചുകളും കൂട്ടം ചേരുന്നതും നിരോധിച്ചു.

വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി അഞ്ചു ദിവസങ്ങളിലായി അമ്പതിലേറെ മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group