Join News @ Iritty Whats App Group

ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കണ്ണൂര്‍ കെഎസ്‌ആര്‍ടിസി

കണ്ണൂര്‍: ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കണ്ണൂര്‍ കെഎസ്‌ആര്‍ടിസി. കണ്ണൂര്‍-വാഗമണ്‍, കണ്ണൂര്‍-മൂന്നാര്‍ എന്നിങ്ങനെ രണ്ട് ദ്വിദിന പാക്കേജുകളാണുള്ളത്.
കണ്ണൂര്‍-വാഗമണ്‍ യാത്ര ജൂലൈ 10ന് രാത്രി ഏഴ് മണിക്ക് പുറപ്പെട്ട് ജൂലൈ 13ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തും. താമസം, ഭക്ഷണം, ഓഫ് റോഡ് സവാരി, കുമരകത്ത് ഹൗസ് ബോട്ട് യാത്ര, ക്യാമ്ബ് ഫയര്‍, ഫീസുകള്‍ എന്നിവ ഉള്‍പ്പടെ ഒരാള്‍ക്ക് 3900 രൂപയാണ് ചെലവ്. മൂന്നാര്‍ യാത്ര ജൂലൈ 10ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് ജൂലൈ 12ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തും. താമസം ഉള്‍പ്പെടെ 1850 രൂപയാണ് നിരക്ക്. സൂപ്പര്‍ എക്സ്പ്രസ് എയര്‍ ബസിലാണ് സഞ്ചാരം.

കൂടാതെ വാരാന്ത്യ വയനാട്, പൈതല്‍മല ഏകദിന യാത്രകളും തിരുവനന്തപുരം-കുമരകം ദ്വിദിന യാത്രകളും നടത്തുന്നു. ജൂലൈ 14 മുതല്‍ നാലമ്ബല യാത്രയും റാണിപുരം, ബേക്കല്‍ കോട്ട പാക്കേജുകളും ആരംഭിക്കും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9496131288, 8089463675, 8590508305 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

Post a Comment

Previous Post Next Post
Join Our Whats App Group