Join News @ Iritty Whats App Group

ഇ​രി​ട്ടി, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ത​സ്തി​ക​ക​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കണം; സണ്ണി ജോസഫ് എം എൽ എ


ഇ​രി​ട്ടി: ഇ​രി​ട്ടി, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ത​സ്തി​ക​ക​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ക​യും പു​തു​താ​യി ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ നേ​രി​ല്‍​ക്ക​ണ്ട് ആ​വ​ശ്യ​പെ​ട്ടു.
ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ല്‍ പീ​ഡിയാ​ട്രി​ക്, ഇ​എ​ന്‍​ടി, ഒ​പ്താ​ല്‍​മോ​ള​ജി എ​ന്നീ സ്‌​പെ​ഷ്യ​ലി​സ്റ്റ് ത​സ്തി​ക​ക​ളും അ​സി​സ്റ്റ​ന്‍റ് സ​ര്‍​ജ​ന്‍, കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ ര​ണ്ടും ഒ​ഴി​വു​ക​ളു​മു​ണ്ട്, പു​തു​താ​യി സ്‌​പെ​ഷ്യ​ലി​സ്റ്റ് ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ഗൈ​ന​കോ​ള​ജി ത​സ്തി​ക​യി​ല്‍ ഒ​ന്നും ജൂ​ണി​യ​ര്‍ ക​ണ്‍​സ​ള്‍ട്ട​ന്‍റ് മെ​ഡി​സി​ന്‍ ത​സ്തി​ക​യി​ല്‍ ര​ണ്ടും ഒ​ഴി​വു​ക​ളു​മു​ണ്ട്. പു​തു​താ​യി ര​ണ്ട് അ​ന​സ്‌​തേ​ഷ്യ ത​സ്തി​ക​ക​ള്‍ കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് ആ​രോ​ഗ്യ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെട്ടു.

Post a Comment

Previous Post Next Post