Join News @ Iritty Whats App Group

ലോട്ടറിയടിച്ച ഭാ​ഗ്യശാലികൾക്ക് ഇനി ക്ലാസും കേൾക്കണം, പണം വിനിയോഗിക്കാൻ പഠിപ്പിക്കാൻ ലോട്ടറി വകുപ്പ്



തിരുവനന്തപുരം : ലോട്ടറിയിലൂടെ ഭാ​ഗ്യമെത്തിയിട്ടും ജീവിതം സാമ്പത്തിക ഭദ്രl കൈവരിക്കാനാകാതെ പോയ നിരവധി പേരുടെ വാർത്തകൾ നാം കേൾക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാൻ ഭാ​ഗ്യശാലികൾക്ക് ബോധവൽക്കരണം നൽകാനൊരുങ്ങുകയാണ് ലോട്ടറി വകുപ്പ്. സമ്മാനമായി കിട്ടുന്ന പണം എങ്ങനെ കാര്യക്ഷമമായി വിനിയോ​ഗിക്കാമെന്നതിൽ ഇവർക്ക് വിദ​ഗ്ധ ക്ലാസുകൾ നൽകാനാണ് തീരുമാനം.

ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷനിലായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക. ഒരു ദിവസത്തെ ക്ലാസായിരിക്കും ഉണ്ടായിരിക്കുക. ആദ്യത്തെ ക്ലാസ് ഓണം ബംബർ വിജയികൾക്ക് നൽകാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ഇതിനായുള്ള പാഠ്യപദ്ധതികൾ ഉടൻ ആവിഷ്കരിക്കും. നിക്ഷേപ പദ്ധതികൾ, നികുതി, തുടങ്ങിയവയിലൂന്നിയായിരിക്കും ക്ലാസ്.

ലോട്ടറിയുടെ ഭാ​ഗ്യം വഴി ഓരോ ദിവസവും ലക്ഷങ്ങൾ സമ്മാനമായി ലഭിക്കുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമായി വിനിയോ​ഗിക്കാൻ അറിയാത്തതിനാൽ പലരും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ ചെന്ന് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനം. പണം സുരക്ഷിതമായി വിനിയോ​ഗിക്കാനോ നിക്ഷേപം നടത്താനോ അറിയാത്തതാണ് ഇതിന് കാരണം. ഇത്തരം ഘട്ടത്തിൽ വിജയികൾക്ക് നിർദ്ദേശങ്ങൾ നൽകി പണം സുരക്ഷിതമായി ഉപയോ​ഗിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group