Join News @ Iritty Whats App Group

ആർ.ടി.ഒ എൻഫോഴ്സ്മെൻറ് ഓഫീസ് മട്ടന്നൂരിൽ പൂർണ തോതിൽ പ്രവർത്തന സജ്ജമായതോടെ കേസുകളുടെ എണ്ണം കൂടി.

കണ്ണൂർ ജില്ലയിലെ എൻഫോഴ്സ്മെൻറ് ആർ റ്റി ഓയുടെ ഓഫീസ് മട്ടന്നൂരിൽ പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചു. ഇരിക്കൂർ റോഡിൽ  പഴയ ബി.എസ്.എൻ.എൽ മെക്രോവേവ് ടവർ ബേസ് സ്റ്റേഷനിൽ ആണ് ഓഫീസ് പ്രവർത്തിക്കുന്നത്. എൻഫോഴ്സ്മെൻറ് ആർ റ്റി ഓയുടെ ഓഫീസും, ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വിവിധ തരം ക്യാമറകളുടെ കൺട്രോൾ റൂമും ആണ് ഇവിടെ പ്രവർത്തിക്കുന്നത് എൻഫോഴ്സ്മെൻറ് ആർ റ്റി ഓയുടെ കീഴിൽ 7 എം വി ഐ മാരും 18 എ എം വി ഐ മാരും ഉൾപ്പെട്ട ആറ് ടീമുകൾ ജില്ലയിൽ രാപ്പകൽ ഭേദമന്യേ പെട്രോളിങ് നടത്തുന്നുണ്ട്. സ്പീഡ് ആർട്ടിഫിഷ്യൽ ഇൻടെലിജൻസ് ക്യാമറകൾ എന്നിവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് കെൽട്രോൺ ആണ്. ആധുനിക രീതിയിൽ ഉള്ള സജീകരണങ്ങൾ ആണ് കൺട്രോൾ റൂമിൽ ഉള്ളത്. നിയമ ലംഘനം ഏറുന്ന മേഖലകളിൽ മാസത്തിൽ ഒരു തവണ എല്ലാ സ്ക്വാഡുകളും ചേർന്ന് കബെയ്ൻഡ് ചെക്കിങ് നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
 ജൂൺ മാസം ഹെൽമറ്റ് ധരിക്കാതെ ടൂ വീലർ ഓടിച്ച 377 കേസുകളും, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 117 കേസുകളും ടാക്സ് അടക്കാത്ത 97 കേസുകളും, ഫിറ്റനെസ്സ് ഇല്ലാത്ത  121 കേസുകളും കൂളിങ് ഫിലിം പതിപ്പിച്ച 498 കേസുകളും അതി സുരക്ഷാ നമ്പർ പ്ലെയ്റ്റ് ഇളക്കി മാറ്റിയ 76  കേസുകളും ഉൾപ്പെടെ 2474 കേസുകളിലായി 45 ലക്ഷത്തോളം രൂപയാണ് ഫൈൻ ചുമത്തിയത്. കൂടാതെ 20 ഓളം കുട്ടി ഡ്രൈവർമാരുടെ രക്ഷിതാകൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.
 2019 ഏപ്രിൽ 1മുതൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട എല്ലാ വാഹനങ്ങൾക്കും അതി സുരക്ഷാ രജിസ്ട്രഷൻ പ്ലെയ്റ്റ് (HSRP) ബാധകം ആക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ സമയത്ത് തന്നെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതിന് ശേഷമാണ് വാഹനത്തിന് സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇത്തരം നമ്പർ പ്ലേറ്റുകളിൽ ലേസർ കോഡ്, ഹോളോഗ്രാം എന്നിവ ഉണ്ടായിരിക്കും. കൂടാതെ ഇന്ത്യ എന്ന് നമ്പറിൽ ആലേഖനം ചെയ്തിട്ടുണ്ട്. പഴയ വാഹനങ്ങൾക്കും ഇത് നടപ്പാക്കാൻ ഉള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു, അതേ സമയം കണ്ണൂർ ജില്ലയിൽ വ്യാപകമായി ഇത്തരം നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റി ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. മതിയായ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനം പിടിച്ചെടുക്കുന്നത് ഉൾപെടെ ഉള്ള നടപടികൾ ഉണ്ടാവും. അപകടങ്ങളിൽ പെട്ട് പുനരുപയോഗിക്കാൻ കഴിയാത്ത വിധം നശിച്ചു പോയിടുള്ള അതി സുരക്ഷാ നമ്പർ പ്ലെയ്റ്റ്കൾ അതാത് ഡീലർഷിപ്പിൽ തിരിച്ച് ഏല്പിച്ചു പുതിയവ സ്വന്തം ചിലവിൽ വീണ്ടും ഘടിപ്പികേണ്ടതാണ്. വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുന്ന വാഹന ഉടമകൾക്ക് എതിരെ ക്രിമിനൽ നടപടികൾക്ക് ശുപാർശ ചെയ്യും. ജൂൺ മാസം അതി സുരക്ഷാ നംബർ പ്ലെയ്റ്റ് ഇളക്കി മാറ്റിയ 76 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group