നടിയെ ആക്രമിച്ച കേസില്‍ വിവാദ വെളിപ്പെടുത്തലുകളുമായി മുന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ. ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ആരോപണം. പ്രതി പള്‍സര്‍ സുനിയോടൊപ്പം നില്‍ക്കുന്നതെന്ന് പറയപ്പെടുന്ന ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണെന്നും ശ്രീലേഖ പറഞ്ഞു.
ജയിലില്‍ നിന്ന് പള്‍സര്‍ സുനി എഴുതിയത് എന്ന് പറയുന്ന കത്ത് എഴുതിയത് അയാളല്ല. സഹതടവുകാരനായ വിപിനാണെന്നും ശ്രീലേഖ വ്ക്തമാക്കി. പൊലീസുകാര്‍ പറഞ്ഞിട്ടാണ് സുനിയുടെ പേരില്‍ ജയിലില്‍ നിന്ന് കത്തെഴുതിയതെന്ന് വിപിന്‍ലാല്‍ പറഞ്ഞിരുന്നു. എന്നിട്ടും അതേ കുറിച്ച് അന്വേഷിച്ചില്ല. ഈ ഗൂഢാലോചനയെ കുറിച്ച് സംശയം ചോദിച്ചപ്പോള്‍, ദിലീപും പള്‍സര്‍ സുനിയും നില്‍ക്കുന്ന ഒരു ഫോട്ടോ തന്നെ കാണിച്ചു.
അത് ഫോട്ടോഷോപ്പാണെന്ന് കണ്ടാല്‍ തന്നെ അറിഞ്ഞൂടേ എന്ന് താന്‍ ചോദിച്ചപ്പോള്‍, അവിടെയുണ്ടായിരുന്ന മുതിര്‍ന്ന പൊലീസുകാരന്‍ സമ്മതിക്കുകയും ചെയ്തു. അങ്ങനെയൊരു തെളിവ് ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വെറുതെ പറഞ്ഞ കാര്യം അംഗീകരിച്ചുകേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ശ്രീലേഖ ‘സസ്‌നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും ടവര്‍ ലൊക്കേഷനുകള്‍ പോലും തെളിവായി സൃഷ്ടിക്കപ്പെട്ടു. അവര്‍ രണ്ടുപേരും കണ്ടെന്നതില്‍ പോലും കൃത്യമായ തെളിവില്ല. ഇപ്പോഴും ഈ കേസില്‍ കുറേപ്പേര്‍ പുറത്ത് നില്‍ക്കുന്നതാണ് ഗൗരവതരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment