Join News @ Iritty Whats App Group

കാറിന്റെ തുറന്ന ഡോറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു; മറ്റൊരു കാർ കയറി യുവാവിന് ദാരുണാന്ത്യം

വയനാട് ബത്തേരിയിൽ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ തുറന്ന ഡോറില്‍ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. ബത്തേരി മാവടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണു മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം.
ബത്തേരി- മണിച്ചിറ റോഡില്‍ മണിച്ചിറ അരമനയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ കാര്‍ യാത്രികന്‍ തുറന്നപ്പോള്‍ ബൈക്കിലെത്തിയ റഫീഖ് ഡോറില്‍ ഇടിച്ചു റോഡില്‍വീണു. ഈ സമയത്തു പിന്നില്‍നിന്നു വന്ന മറ്റൊരു കാര്‍ റഫീഖിന്റെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. പെയിൻ്റിംഗ് തൊഴിലാളിയാണ് റഫീഖ്.

Post a Comment

Previous Post Next Post
Join Our Whats App Group