Join News @ Iritty Whats App Group

കാ​ല്‍​ന​ട യാ​ത്ര​ക്കാ​രി​യു​ടെ പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മ​ട​ങ്ങി​യ ബാ​ഗ് ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ൽ




കൂ​ത്തു​പ​റ​മ്ബ്: ചി​റ്റാ​രിപ്പ​റ​മ്ബ് പൂ​വ​ത്തി​ന്‍​കീ​ഴി​ല്‍ കാ​ല്‍​ന​ട യാ​ത്ര​ക്കാ​രി​യു​ടെ പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മ​ട​ങ്ങി​യ ബാ​ഗ് ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍.
ത​ളി​പ്പ​റ​മ്ബ് ബക്ക​ളം കാ​നൂ​ര്‍ ചി​റ​ക്ക​ല്‍ ഹൗ​സി​ല്‍ കെ.​പി. ആ​ദ​ര്‍​ശ് (22), മു​യ്യം ക​ല്ലൂ​രി​യ​ക​ത്ത് ഹൗ​സി​ല്‍ കെ. ​മു​ഹ​മ്മ​ദ് സ​ഹി​ല്‍ ( 22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പു​റ​ത്ത് വ​ച്ചാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

ക​വ​ര്‍​ച്ച ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ 28 നാ​യി​രു​ന്നു സം​ഭ​വം. പൂ​വ​ത്തി​ന്‍​കീ​ഴി​ല്‍ സ്വ​ദേ​ശി​നി​യു​ടെ ബാ​ഗ് ക​ണ്ണ​വം ഭാ​ഗ​ത്ത് നി​ന്ന് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ത​ട്ടി​പ്പ​റി​ച്ച്‌ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മൂ​വാ​യി​രം രൂ​പ​യും സ്വ​ര്‍​ണ ക​മ്മ​ലു​ക​ളും അ​ട​ങ്ങി​യ ബാ​ഗാ​ണ് ക​വ​ര്‍​ന്ന​ത്. കൂ​ത്തു​പ​റ​മ്ബ് എ​സി​പി പ്ര​ദീ​പ​ന്‍ ക​ണ്ണി​പ്പൊ​യി​ലി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ണ്ണ​വം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​എം. സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. എ​സ്‌ഐ സ​തീ​ശ​ന്‍, എ​എ​സ്‌ഐ അ​ഭി​ലാ​ഷ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ വി​ജി​ത്ത് അ​ത്തി​ക്ക​ല്‍, സി​പി​ഒ മാ​രാ​യ വി​ജേ​ഷ് തെ​ക്കു​മ്ബാ​ട​ന്‍, നി​സാം ഖാ​ദ​ര്‍, അ​നീ​ഫ്, റി​ജി​ന്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group