Join News @ Iritty Whats App Group

അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള ഇ ഡിയുടെ അധികാരങ്ങള്‍ സുപ്രിം കോടതി ശരിവച്ചു.

കള്ളപ്പണം വെളുപ്പിക്കലില്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ടേറ്റിന്റെ സുപ്രധാന അധികാരങ്ങള്‍ കോടതി ശരിവച്ചു. അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടല്‍ , പരിശോധന, പിടിച്ചെടുക്കല്‍ എന്നിവയുള്‍പ്പെടെയുളള ഇ ഡി യുടെ അധികാരമാണ് സുപ്രിം കോടതി ശരിവച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രഹസ്യ രേഖയായിരിക്കും. പ്രതിക്ക് കോടതി വഴി ഇതിന്റെ പകര്‍പ്പ് അവകാശപ്പെടാം. എന്നാല്‍ നേരിട്ട് നല്‍കേണ്ടതില്ല, മാത്രമല്ല ഇത് എഫ് ഐ ആറിന് പകരമായിരിക്കില്ലന്നും സുപ്രിം കോടതി വ്യക്തമാക്കി. ജാമ്യത്തിനുള്ള കര്‍ശന വ്യവസ്ഥകളും നിലനില്‍ക്കും.

കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചോദ്യം ചെയ്തുള്ള 242 ഹര്‍ജികളിലാണ് സുപ്രിം കോടതിക്ക് മുമ്പിലെത്തിയത്.
ഇ.ഡിയുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം, ജാമ്യം ലഭിക്കുന്നതിനുള്ള കര്‍ശന വ്യവസ്ഥകള്‍, ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കുറ്റാരോപിതര്‍ നല്‍കുന്ന മൊഴി കോടതികളില്‍ തെളിവായി ഉപയോഗിക്കാനുള്ള അനുമതി ഉള്‍പ്പെടെയുള്ള കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടന വിരുദ്ധമാണ് എന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടാണ് സുപ്രിം കോടതി ഇ ഡിയുടെ അധികാരങ്ങള്‍ ശരിവച്ചുകൊണ്ടുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത്്.

Post a Comment

Previous Post Next Post
Join Our Whats App Group