Join News @ Iritty Whats App Group

തമിഴ്‌നാട് തീരത്ത് യുവാവിന്റെ മൃതദേഹം; ആഴിമലയില്‍ നിന്ന് കാണാതായ കിരണിന്റേതെന്ന് സംശയം

തമിഴ്‌നാട്ടിലെ കുളച്ചല്‍ തീരത്ത് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം ആഴിമലയില്‍ നിന്ന്് കാണാതായ കിരണിന്റെ മൃതദേഹമാണോ ഇതെന്ന സംശയത്തിലാണ് പൊലീസ്. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനും സ്ഥരീകരണങ്ങള്‍ക്കുമായി വിഴിഞ്ഞം പൊലീസ് കുളച്ചിലിലേക്ക് പുറപ്പെട്ടു.

ശനിയാഴ്ച ഉച്ചയ്ക്കാണ് വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോയ കിരണിനെ കാണാതായത്. രണ്ട് സുഹൃത്തുക്കളും കിരണിന് ഒപ്പം ഉണ്ടായിരുന്നു. വീടിന് മുമ്പില്‍വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞിരുന്നു.അതേസമയം ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനം ഭയന്ന് ഓടിയപ്പോള്‍ കിരണ്‍ കടലില്‍ വീണിരിക്കാമെന്നായിരുന്നു പൊലീസിന്റെ നിഗമനം. അന്വേഷണം പുരോഗമിച്ചതോടെ കിരണിനെ കാണാതായതില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തി. കിരണിനെ പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് തടഞ്ഞുവെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

അതേസമയം സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതി ചേര്‍ത്തു. പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലും ദേഹോപദ്രവം ഏല്‍പ്പിക്കലും ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group