Join News @ Iritty Whats App Group

ലഹരി മരുന്ന് പിടികൂടുന്ന കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും;ആര്‍.ഇളങ്കോ ഐപിഎസ്


കണ്ണൂര്‍: ജില്ലയില്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്ന സാചര്യത്തില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും.ലഹരി മരുന്ന് പിടികൂടുന്ന കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്നുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നു കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ ഐപിഎസ് വ്യക്തമാക്കി.

നേരത്തെ കണ്ണൂരില്‍ ലഹരി മരുന്ന് പിടികൂടിയ രണ്ടു കേസുകളിലായി നാല് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group