രാജ്യത്തെ വിവിഐപികള്‍ക്കുള്ള സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസേനയ്ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനില്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ആക്രമണ സാധ്യതകള്‍ കണക്കിലെടുത്താണ് നിര്‍ദ്ദേശം.
എട്ടാം തിയതിയാണ് പ്രസംഗിച്ച് കൊണ്ടിരിക്കുന്നതിനിടെ ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. അബോധാവസ്ഥയിലായ അദ്ദേഹത്തിന് ഹൃദയാഘാതവും അനുഭവപ്പെട്ടിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു എങ്കിലും മരുന്നുകളോട് പ്രതികരിക്കാതിരുന്ന ഷിന്‍സോ ആബെ മരിക്കുകയായിരുന്നു.
ജപ്പാന്‍ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിന്‍സോ ആബെ. ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രസംഗിക്കുന്നതിനിടെയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ജപ്പാന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ആബെ. 2021ല്‍ ഇന്ത്യ അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. മൂന്ന് തവണ ഷിന്‍സോ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.
Post a Comment