Join News @ Iritty Whats App Group

ഭിന്നശേഷിക്കാരായ അമ്മമാർക്ക് 'മാതൃജ്യോതി'

ഭിന്നശേഷിയുള്ള അമ്മമാർക്ക് കുഞ്ഞിന് രണ്ടു വയസ് തികയുന്നത് വരെ പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് മാതൃജ്യോതി. ഇക്കാലയളവിൽ ഉപനജീവന മാർഗങ്ങളുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ പൂർണ സമയവും കുഞ്ഞിനോടൊപ്പം കഴിയാൻ അമ്മമാരെ സഹായിക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 

ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാർക്ക് കുഞ്ഞിന്റെ പരിചരണം മികച്ച രീതിയിൽ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും. 2021-22ൽ മാതൃജ്യോതി പദ്ധതി പ്രകാരം 79 പേർക്കാണ് ധനസഹായം ലഭിച്ചത്.

വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് ആനുകൂല്യം. വരുമാനം, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമാണ് ജില്ലാ സാമൂഹികനീതി ഓഫിസർക്ക് അപേക്ഷ നൽകേണ്ടത്. പരമാവധി രണ്ടു തവണ മാത്രമാണ് മാതൃജ്യോതി പ്രകാരം ആനുകൂല്യം ലഭിക്കുക. അപേക്ഷക സ്ഥിരതാമസമാക്കിയ ജില്ലയിലാണ് ധനസഹായത്തിന് അപേക്ഷ നൽകേണ്ടത്. 

ദമ്പതികളിൽ രണ്ടുപേരും വൈകല്യം ബാധിച്ചവരാണെങ്കിൽ മുൻഗണന ലഭിക്കും. ഇത്തരം അപേക്ഷകളിൽ രണ്ടുപേരുടെയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകണം. ഭർത്താവിന്റെ ഭിന്നശേഷി 40 ശതമാനത്തിൽ കൂടുതലാവണം.


Post a Comment

Previous Post Next Post
Join Our Whats App Group