Join News @ Iritty Whats App Group

നാല് വയസ്സുകാരിക്ക് ചികിൽസ സഹായ ഹസ്തവുമായി ആവിലാട് നാട്ടുവര്‍ത്തമാനം വാട്‌സപ്പ് കൂട്ടായ്മ

ഇരിട്ടി. അപൂര്‍വ്വ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന നാല് വയസ്സുകാരിക്ക് സഹായ ഹസ്തവുമായി വാട്‌സപ്പ് കൂട്ടായ്മ. സ്‌പൈനര്‍ മാസ്‌കുലര്‍ ഡിസ്‌ട്രോഫി-സിറിഞ്ചോമൈലിയ എന്ന ഗുരുതര രോഗം ബാധിച്ച ഉളിയില്‍ പടിക്കച്ചാലിലെ ഫാത്തിമ അജ്‌വ എന്ന പിഞ്ചുകുഞ്ഞിന്റെ ചികില്‍സ നിധിയിലേക്കാണ്്് ആവിലാട് നാട്ടുവര്‍ത്തമാനം വാട്‌സപ്പ് കൂട്ടായ്മ 1.68000 രൂപ കൈമാറിയത്. ആവിലാട് മദ്രസ്സാ ഹാളില്‍ നടന്ന ചടങ്ങില്‍ വാട്‌സപ്പ് കൂട്ടായ്മ പ്രതിനിധികള്‍ പടിക്കച്ചാല്‍ മഹല്ല് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞിമാസ്റ്റര്‍ക്ക് സഹായം കൈമാറി. ലക്ഷങ്ങള്‍ ചിലവ് വരുന്ന ചികില്‍സ നിര്‍ദ്ധന കുടുംബത്തിന് താങ്ങാവുന്നതിലേറെയായതോടെയാണ് വാട്‌സപ്പ് കൂട്ടായ്മ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കൈകോര്‍ത്തത്. കോവിഡ്്്്കാലത്തുമുള്‍പ്പെടെ നിരവധി മാതൃകപരമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ കൂട്ടായാമയാണ് നാട്ടുവര്‍ത്തമാനം. ചടങ്ങില്‍ സി.ഇസ്മായില്‍ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ കോമ്പില്‍ അബ്ദുള്‍ഖാദര്‍,ടി.കെ.ഷരീഫ, മൂസ്സ സഅദി,
കെ.വി.ഗഫൂര്‍, സി.എം.മുസ്തഫ, കെ.ടി.യൂനസ്,യൂ.കെ.നസീര്‍, കെ.സാദിഖ്, കെ.സി.പി. ഇസ്മായില്‍, സുബൈര്‍മാക്ക ,ഷാക്കിര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉളിയില്‍ പഴയപള്ളി പുനര്‍നിര്‍മ്മാണഫണ്ടിലേക്കുള്ള ഒരുലക്ഷം രൂപയും ചടങ്ങില്‍ പള്ളി ഭാരവാഹികള്‍ക്ക് വാട്‌സപ്പ് കൂട്ടായ്്മ പ്രതിനിധികള്‍ കൈമാറി.

Post a Comment

Previous Post Next Post
Join Our Whats App Group