Join News @ Iritty Whats App Group

ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന​ത്തി​ന്‍റെ ഞെ​ട്ട​ൽ മാറാതെ മ​ട്ട​ന്നൂ​ര്‍ കാ​ശി​മു​ക്ക് പ്ര​ദേ​ശം


മ​ട്ട​ന്നൂ​ര്‍: ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് മ​ട്ട​ന്നൂ​ര്‍ കാ​ശി​മു​ക്ക് പ്ര​ദേ​ശം.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ കാ​ശി​മു​ക്ക് നെ​ല്യാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഓ​ടു മേ​ഞ്ഞ ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​ച്ച ഇ​രു​നി​ല വീ​ടി​നു​ള്ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ആ​സാം സ്വ​ദേ​ശി​ക​ളാ​യ ഫ​സ​ല്‍ ഹ​ഖ് (45), മ​ക​ന്‍ ഷ​ഹി​ദു​ള്‍ ഹാ (22) ​എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.
മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രു​മു​ള്‍​പ്പെ​ടെ​യു​ള്ള നാ​ല് ആ​സാം സ്വ​ദേ​ശി​ക​ള്‍. സ്ഫോ​ട​നം ശ​ബ്ദം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ള്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍ ഒ​രാ​ളെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്.
ക​ന​ത്ത മ​ഴ​യി​ലും സ്ഫോ​ട​ന ശ​ബ്ദം ഏ​റെ അ​ക​ലെ വ​രെ കേ​ട്ടി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ മ​രി​ച്ച ര​ണ്ടു​പേ​ര്‍ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന മ​റ്റ് ര​ണ്ടു​പേ​രെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി മൊ​ഴി​യെ​ടു​ത്തു.
സ്ഫോ​ട​ന​ത്തി​ല്‍ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ്റ്റീ​ല്‍ ബോം​ബി​ന്‍റെ ചീ​ളു​ക​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​തി​നാ​ല്‍​ത്ത​ന്നെ മാ​ലി​ന്യം ശേ​ഖ​രി​ക്കു​മ്ബോ​ള്‍ ല​ഭി​ച്ച സ്ഫോ​ട​ക​വ​സ്തു വീ​ടി​നു​ള്ളി​ല്‍ വ​ച്ച്‌ തു​റ​ന്നു​നോ​ക്കു​മ്ബോ​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ. ​ശ്രീ​ല​ത, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി.​കെ. ബ​ള്‍​ക്കീ​സ്, സാ​ജി​ത ചൂ​ര്യാ​ട്ട്, സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ബോം​ബ് സ്ക്വാ​ഡും ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​വും വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഫോ​ട​ന​വി​വ​ര​മ​റി​ഞ്ഞ​തോ​ടെ മ​ഴ​യെ അ​വ​ഗ​ണി​ച്ചും പ്ര​ദേ​ശ​ത്തേ​ക്ക് വ​ന്‍ ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group