Join News @ Iritty Whats App Group

2022ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി കാണാം

ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി ആകാശത്ത് ദൃശ്യമാകും. നാല് സൂപ്പര്‍മൂണുകള്‍ക്കാണ് 2022 സാക്ഷ്യം വഹിക്കുന്നത്. അതില്‍ ഏറ്റവും വലുതാണ് ഇന്ന് കാണാനാകുക. ഓഗസ്റ്റ് 12നാകും അടുത്ത സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുകയെന്ന് നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അറിയിച്ചു. 

ചന്ദ്രന്‍ അതിന്റെ ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത നില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ മൂണ്‍ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്‍ സാധാരണയെക്കാള്‍ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. ഇന്ന് അര്‍ധരാത്രി 12.08ഓടെ ദൃശ്യമാകുന്ന സൂപ്പര്‍ മൂണ്‍ വെള്ളിയാഴ്ച രാത്രി വരെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പൂര്‍ണമായും കാണാനാകും.

ജൂലൈയില്‍ കാണുന്ന സൂപ്പര്‍മൂണ്‍ ബക്ക് മൂണ്‍ എന്നും തണ്ടര്‍ മൂണ്‍ എന്നും അറിയപ്പെടും. ആണ്‍ മാനുകളില്‍ (ബക്ക്) പുതിയ കൊമ്പുകള്‍ വളരുന്ന സമയമായതിനാലാണ് ഇവയെ ബക്ക് മൂണ്‍ എന്ന് വിളിക്കുന്നത്. ‘അടുത്ത പൂര്‍ണ്ണ ചന്ദ്രന്‍ 2022 ജൂലൈ 13 ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഭൂമിയെ അടിസ്ഥാനമാക്കിയുള്ള രേഖാംശത്തില്‍ സൂര്യന് എതിര്‍വശത്ത് ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം 2:38 ന് ദൃശ്യമാകും’. നാസ അറിയിച്ചു.

ജൂണ്‍ 14നായിരുന്നു ഈ വര്‍ഷത്തെ മറ്റൊരു സൂപ്പര്‍ മൂണായ സ്‌ട്രോബറി മൂണ്‍ ആകാശത്ത് ദൃശ്യമായത്. സ്‌ട്രോബറി മൂണിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group