Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലയില്‍ പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

കണ്ണൂര്‍: മഴ കനത്തു പെയ്യാന്‍ തുടങ്ങിയില്ലെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.
ജലദോഷപ്പനി അഥവാ വൈറല്‍ പനിയും എലിപ്പനിയും ഡെങ്കിപ്പനിയുമെല്ലാം ബാധിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡിഎംഒ അറിയിച്ചത്. ഏപ്രില്‍ മാസത്തില്‍ ജില്ലയില്‍ പനി ബാധിതരായവര്‍ പതിനയ്യായിരത്തോളമായിരുന്നു.എന്നാല്‍ ഇത് മേയില്‍ മാസം എത്തിയപ്പോളേക്കും 20,650 ആയി. ഈ മാസം 19 വരെ മാത്രം 17,690 പേര്‍ പനി ബാധിതരായി.

പനിബാധിച്ച്‌ 1000-1100 പേര്‍ വരെ ചികിത്സ തേടിയ ദിവസങ്ങളാണ് ഈ മാസത്തില്‍ ഏറെയും. മഴക്കാലരോഗ സാധ്യത വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജലദോഷപ്പനി ബാധിച്ചാല്‍ വീട്ടില്‍ വിശ്രമിക്കുകയും ആവശ്യത്തിനു വെള്ളം കുടിക്കുകയും പോഷകങ്ങള്‍ അടങ്ങിയ, എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുകയും വേണം. ആവശ്യമെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group