Join News @ Iritty Whats App Group

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാന താവളത്തില്‍ നിന്ന് 1.33 കോടി രൂപയുടെ സ്വര്‍ണം പിടികൂടി.
കോഴിക്കോട്, ചെറുകുന്ന് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. 90 ലക്ഷത്തിന്‍റെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശിയും 43 ലക്ഷം രൂപ വിലമതിക്കുന്ന 834 ഗ്രാം സ്വര്‍ണവുമായി ചെറുകുന്ന് സ്വദേശിയേയുമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സ്വദേശിയായ അബ്ദുറഹ്മാനില്‍ നിന്നാണ് 90 ലക്ഷം രൂപ വിലമതിക്കുന്ന 1717 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. ഗോ എയര്‍ വിമാനത്തില്‍ മസ്കറ്റില്‍ നിന്നാണ് ഇയാള്‍ കണ്ണൂരിലേക്ക് എത്തിയത്. കസ്റ്റംസിന്‍റെ ചെക്ക് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതോടെയാണ് വിശദമായി പരിശോധിച്ചത്.

രണ്ടു പോളിത്തീന്‍ പായ്ക്കറ്റുകളിലാക്കി പേസ്റ്റ് രൂപത്തിലുള്ള 1980 ഗ്രാം സ്വര്‍ണം കാല്‍മുട്ടിന് താഴെയായി കെട്ടിയനിലയിലാണ് കണ്ടെത്തിയത്. ഇയാളെ കൊണ്ടുപോകാനെത്തിയ വടകരയിലെ ഹമീദിനേയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ഇസ്മായിലില്‍ നിന്ന് സ്വര്‍ണം പിടിച്ചത് കസ്റ്റംസ് കണ്ണൂര്‍ പ്രിവന്‍റീവ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആണ്. വ്യാഴാഴ്ച വൈകുന്നേരം ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇസ്മയില്‍ എത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group