Join News @ Iritty Whats App Group

പോലീസ് സേവനങ്ങൾക്ക് നിരക്ക് കൂട്ടി

ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കുന്ന മൈക്ക് ലൈസൻസിനായി പോലീസിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി.
വ്യക്തികളിലും സ്ഥാപനങ്ങളിലുംനിന്ന് ഫീസ് ഈടാക്കി പോലീസ് നൽകുന്ന എല്ലാ സേവനങ്ങൾക്കും ഇനി 10 ശതമാനം അധികഫീസ് നൽകണം.
സ്ഥാപനങ്ങൾക്കും ഏജൻസികൾക്കുമുള്ള പോലീസ് സംരക്ഷണം, വിനോദപാർട്ടികൾ, സിനിമാ ഷൂട്ടിങ് എന്നിവയ്ക്ക് പോലീസിനെ വിട്ടുനൽകാനുള്ള ഫീസ്, പണം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് അകമ്പടിക്കുള്ള വേതനം, പോലീസ് വാഹനം, പോലീസ് നായയുടെ സേവനത്തിനുള്ള ഫീസ് തുടങ്ങിയവയെല്ലാം കൂട്ടി.
വിനോദപാർട്ടികൾ, ഷൂട്ടിങ് തുടങ്ങിയവയ്ക്ക് റൈഫിളും ലോഹത്തൊപ്പിയും ഉൾപ്പെടെ നാലുമണിക്കൂർ നേരത്തേക്ക് സിവിൽ പോലീസ് ഓഫീസറെ നിയോഗിക്കാൻ ഇപ്പോൾ പകൽ 555, രാത്രി 830 രൂപ നൽകണം. ഇത് യഥാക്രമം 700, 1040 രൂപയാവും. ഇക്കാര്യങ്ങൾക്ക് എസ്.ഐ.യുടെ സേവനം കിട്ടാൻ 2560, 4360 രൂപ നൽകണം. സി.ഐ.ക്കുള്ള ഫീസ് 3795, 4750 എന്നിങ്ങനെയാണ്.
ഉത്സവഘോഷയാത്രകൾ സ്റ്റേഷൻ പരിധിയിൽ മാത്രമാണെങ്കിൽ 2000 രൂപ നൽകണം. സബ്ഡിവിഷൻ പരിധിയിൽ 4000, ജില്ലാ പരിധിയിൽ 10,000 എന്നിങ്ങനെ നൽകണം. സമ്മേളനങ്ങളും മറ്റും നടത്താൻ അനുമതിക്കുള്ള അപേക്ഷാഫീസ് ആയിരം രൂപയാണ്. സ്വകാര്യസ്ഥാപനങ്ങൾക്കായി ഉദ്യോഗാർഥികളുടെ പശ്ചാത്തലപരിശോധനയ്ക്ക് ആളൊന്നിന് ആയിരംരൂപ ഈടാക്കും.

 *മൈക്ക് ലൈസൻസ് ഫീസ് വർധന* 

• 15 ദിവസത്തെ ലൈസൻസ്: 330-ൽനിന്ന് 660 രൂപ.

• ജില്ലയ്ക്കുള്ളിൽ വാഹനത്തിലെ അനൗൺസ്‌മെന്റ്: 555-ൽനിന്ന് 1110 രൂപ.

• സംസ്ഥാനത്തുടനീളം വാഹനത്തിലെ അനൗൺസ്‌മെന്റ് 5515-ൽനിന്ന് 11,030 രൂപ (അഞ്ചു ദിവസത്തേക്ക്).

മറ്റു സേവനങ്ങൾക്ക്

• പോലീസ് ക്ലിയറൻസ് ഫീസ്: 555-ൽനിന്ന് 610 രൂപ.

• പോലീസ് നായയുടെ സേവനം: ദിവസം 6615-ൽനിന്ന് 6950 രൂപ.

• ഫൊറൻസിക് ലാബിൽ ഡി.എൻ.എ. പരിശോധന: 22,050-ൽനിന്ന് 24,260 രൂപ.

• ഹാർഡ് ഡിസ്‌ക് /ലാപ്‌ടോപ് പരിശോധന: 11,025-ൽനിന്ന് 12,130 രൂപ.

• മൊബൈൽ, സിം കാർഡ്, വിരലടയാള പരിശോധന: 5515-ൽനിന്ന് 6070 രൂപ.



Post a Comment

Previous Post Next Post
Join Our Whats App Group