Join News @ Iritty Whats App Group

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച്‌ രോഗി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച്‌ രോഗി മരിച്ചു. തളിപ്പറമ്ബ് സ്വദേശി ഉമര്‍ മൗലവി ആണ് മരിച്ചത്.
തളിപറംബ് കണ്ണൂര്‍ ദേശീയ പാതയിലാണ് അപകടം.ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.ശ്വാസതടസത്തെ തുടര്‍ന്ന് തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഉമര്‍ മൗലവിയെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് അപകടം നടന്നത്.ഗുരുതരമായി പരിക്കേറ്റ ഉമ്മര്‍ മൗലവിയെ തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group