Join News @ Iritty Whats App Group

കളിക്കിടെ നാല് വയസുകാരൻ മൂക്കിൽ ബാറ്ററിയിട്ടു, ശ്വാസനാളത്തിൽ കുടുങ്ങി: വിദഗ്ധമായി പുറത്തെടുത്തു

മലപ്പുറം: കളിക്കുന്നതിനിടെ ശ്വസനനാളത്തിൽ കുടുങ്ങിയ സ്റ്റീൽ ബാറ്ററി എൻഡോസ്‌കോപ്പി വഴി വിദഗ്ധമായി പുറത്തെടുത്തു. ചെറുകര സ്വദേശികളായ ദമ്പതികളുടെ നാല് വയസ്സുള്ള മകന്റെ ശ്വാസനാളത്തിലാണ് ചൈനാ നിർമ്മിത കളിപ്പാട്ടത്തിന്റെ സ്റ്റീൽ ബാറ്ററി കുടുങ്ങിയത്. 

പെരിന്തൽമണ്ണ അസന്റ് ഇ എൻ ടി ആശുപത്രിയിലെ ഇ എൻ ടി സർജൻ ഡോ. അപർണാ രാജൻ, ഡോ. കെ ബി ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ കൂടാതെ എൻഡോസ്‌കോപ്പി വഴി ബാറ്ററി പുറത്തെടുത്തത്. വീട്ടിലെ കിടപ്പുമുറിയിൽ കളിപ്പാട്ടവുമായി കളിച്ചു കൊണ്ടിരിക്കയായിരുന്ന കുട്ടി കളിക്കിടെ കളിപ്പാട്ടത്തിന്റെ ബാറ്ററി അബദ്ധത്തിൽ മൂക്കിലിടുകയായിരുന്നു. 

ദീർഘശ്വാസത്തിനിടെ സ്റ്റീൽ ബാറ്ററി മൂക്കിൽ നിന്ന് അകത്തേക് കേറുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. ഉടൻതന്നെ വീട്ടുകാർ കുട്ടിയെ പെരിന്തൽമണ്ണ അസന്റ് ഇ എൻ ടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മറ്റും നൽകുമ്പോൾ വീട്ടുകാർ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group