Join News @ Iritty Whats App Group

സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ വ്യാപിക്കുന്നു ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ വ്യാപിക്കുന്നു. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ഇരുപത്തഞ്ച് ദിവസത്തിനിടെ കോവിഡൊഴികെയുളള പകര്‍ച്ച വ്യാധികള്‍ ബാധിച്ച്‌ 18 മരണം സ്ഥിരീകരിച്ചു.ഈ മാസം മാത്രം പനിക്ക് ചികില്‍സ തേടിയത് മൂന്നുലക്ഷത്തോളം പേര്‍. ജൂണ്‍ മാസത്തില്‍ 500 പേര്‍ക്ക് ഡങ്കിപ്പനിയും 201 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

അതേസമയം, ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച്‌ 20 മരണം സ്ഥിരീകരിച്ചു. എലിപ്പനിയുടെ ലക്ഷണങ്ങളോടെ 89 പേരും മരിച്ചു. ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് എലിപ്പനി ബാധിച്ചവരുടെ എണ്ണം. ഡങ്കിപ്പനി ബാധിച്ച്‌ ഈ മാസം രണ്ട് പേരാണ് മരിച്ചത്. എന്നാല്‍, എലിപ്പനി ബാധിച്ച്‌ ആറ് പേര്‍ മരിച്ചു. എലിപ്പനിയുടെ ലക്ഷണങ്ങളോടെ മരണപ്പെട്ടത് 25 പേരാണ്.

വൃക്ക, ശ്വാസകോശം, കരള്‍ എന്നിവയെ എലിപ്പനി ഗുരുതരമായി ബാധിച്ചതിന് ശേഷമാണ് രോഗ ബാധിതരില്‍ ഭൂരിഭാഗം പേരും ചികിത്സ തേടുന്നത്. ഇതാണ് മരണത്തിനിടയാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 97 പേരാണ് എലിപ്പനി ബാധിച്ച്‌ മരിച്ചത്. 2020ല്‍ 48 പേരും, 2019ല്‍ 57 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Post a Comment

Previous Post Next Post
Join Our Whats App Group