Join News @ Iritty Whats App Group

വിശ്വാസ വോട്ടിനെതിരെ ഉദ്ധവ് സുപ്രീം കോടതിയെ സമീപിച്ചു; ഹര്‍ജിയില്‍ വാദം വൈകിട്ട്

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അനുകൂലിക്കുന്നവര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ വൈകിട്ട് അഞ്ചിന് വാദം കേള്‍ക്കും. വിശ്വാസവോട്ട് തടയണമെന്നാണ് ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം.

മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും ശിവസേനയിലെ കൂടുതല്‍ പേരും വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പമാണ്. വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ താക്കറെ നയിക്കുന്ന മഹാ അഘാഡി സര്‍ക്കാര്‍ വീഴുമെന്ന് വ്യക്തമാണ്.

നാളെ രാവിലെ 11 മണിക്ക് നിയമസഭയുടെ പ്രത്യേക സമ്മേളനം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി വിളിച്ച് വിശ്വാസവോട്ടെടുപ്പ് നിര്‍ദേശിച്ചിരുന്നു. അഞ്ച് മണിക്ക് മുന്‍പ് സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തെളിയിക്കണം. വിശ്വാസവോട്ടെടുപ്പ് മാത്രമായിരിക്കണം നാളത്തെ സമ്മേളനത്തിന്റെ അജണ്ട. വിശ്വാസവോട്ടെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിച്ച് സമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ നിയമസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group