Join News @ Iritty Whats App Group

യു.പി.ഐ വഴി എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം- നിങ്ങള്‍ ചെയ്യേണ്ടത്

ലോകം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കുശേഷം. പണമിടപാടുകളുടെ കാര്യത്തിലും ആ മാറ്റം കാണാം. യുണൈറ്റഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ് അഥവാ യു.പി.ഐ പണമിടപാടുകള്‍ ഇക്കാലത്തിനിടെ ഇന്ത്യയില്‍ വലിയ തോതില്‍ വ്യാപകമാകുയും ചെയ്തിട്ടുണ്ട്.

2016ലാണ് യു.പി.ഐ ആദ്യമായി ലോഞ്ച് ചെയ്തത്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരു ആപ്ലിക്കേഷന് കീഴില്‍ ഉപയോഗിക്കാന്‍ യു.പി.ഐ വഴി സാധിക്കും. പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ഓണ്‍ലൈന്‍ വഴി പണം അടയ്ക്കാനും സാധനങ്ങള്‍ക്കായി പേ ചെയ്യാനുമെല്ലാം ഇതുവഴി സാധിക്കും. നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.സി.ആര്‍ കോര്‍പ്പറേഷന്‍) കീഴിലാണ് യു.പി.ഐ വരുന്നത്.

ഇപ്പോള്‍ എന്‍.സി.ആര്‍ കോര്‍പ്പറേഷന്‍ പുതിയൊരു സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്. യു.പി.ഐ ഉപയോഗിച്ച് എ.ടി.എം വഴി പണം പിന്‍വലിക്കാമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്പുകള്‍ വഴി പണം പിന്‍വലിക്കാന്‍ സഹായിക്കുന്ന ഈ രീതി ഐ.സി.സി.ഡബ്ല്യു (Interoperable Cardless Cash Withdrawal) എന്നാണ് അറിയപ്പെടുന്നത്.

എ.ടി.എമ്മും നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ കാര്‍ഡ് ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് പണം പിന്‍വലിക്കാം. പക്ഷേ 5000 രൂപവരെ മാത്രമേ ഈ രീതിയില്‍ പിന്‍വലിക്കാനാവൂ.

നിങ്ങള്‍ ചെയ്യേണ്ടത്:

അടുത്തുള്ള എ.ടി.എം കൗണ്ടറിലെത്തി ‘പണം പിന്‍വലിക്കല്‍’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

യു.പി.ഐ ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

എ.ടി.എം സ്‌ക്രീനില്‍ ഒരു ക്യു.ആര്‍ കോഡ് ഡിസ്പ്ലേ ആവും

ഫോണില്‍ യു.പി.ഐ പെയ്മെന്റ് ആപ്പ് തുറന്ന് ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക

കോഡ് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ എത്ര തുകയാണ് പിന്‍വലിക്കേണ്ടതെന്ന് എന്റര്‍ ചെയ്യാം.

ശേഷം യു.പി.ഐ പിന്‍ എന്റര്‍ ചെയ്യുക.

ശേഷം ‘Hit Proceed’ ക്ലിക്ക് ചെയ്യുക

പണം സ്വീകരിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group