Join News @ Iritty Whats App Group

സ്കൂൾ സിലബസ് ഉടച്ചുവാ‍ർക്കാൻ സർക്കാർ: പ്രീ പ്രൈമറി മുതൽ ഹയ‍ർ സെക്കണ്ടറി വരെ സമൂലമാറ്റം

15 വർഷത്തിന് ശേഷം സംസ്ഥാനത്തെ സ്കൂൾ സിലബസിൽ സമ്പൂർണ അഴിച്ചുപണിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ഇന്ന് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ എല്ലാ ക്ലാസുകളിലും സമ്പൂർണ അഴിച്ചു പണി നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കർണാടക അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്കൂൾ സിലബസ് പരിഷ്കരണം വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. ദേശീയ പാഠ്യപദ്ധതി 2005-ൻ്റെ ഭാഗമായി 2007-ലാണ് കേരളത്തിൽ ഏറ്റവും ഒടുവിൽ പാഠ്യപദ്ധതി പരിഷ്കരണം നടന്നത്. കണ്ണൂർ സർവ്വകലാശാലയിലെ സിലബസ് റഫറൻസ് പുസ്തകങ്ങളെ ചൊല്ലി വരെ വിവാദമുണ്ടായ സാഹചര്യത്തിൽ പുതിയ പരിഷ്കാരങ്ങൾ ഏതു നിലയിലാവും എന്ന കാര്യത്തിൽ ആകാംഷ തുടരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group