Join News @ Iritty Whats App Group

കേരള സർവകലാശാലക്ക് ചരിത്ര നേട്ടം;നാക് അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ്

നാക് റീ അക്രഡിറ്റേഷനിൽ കേരള സർവകലാശാലയ്ക്ക് ചരിത്ര നേട്ടം. എ പ്ലസ് പ്ലസ് നേടിയാണ് കേരള സർവകലാശാല ഗുണമേന്മാ വർധനവിൽ അംഗീകാരം സ്വന്തമാക്കിയത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സർവകലാശാല ഈ നേട്ടം കൈവരിക്കുന്നത്. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്.

കേരള സർവകലാശാലയ്ക്ക് 2003ൽ B++ റാങ്കും 2015ൽ A റാങ്കുമാണ് ലഭിച്ചത്. ഇതിലൂടെ യുജിസിയിൽ നിന്ന് 100 കോടിയുടെ പദ്ധതികളാണ് സർവകലാശാലയ്ക്ക് ലഭിക്കുകയെന്നു സർവകലാശാല പ്രോ വൈസ് ചാൻസലർ പി.പി.അജയകുമാർ പറഞ്ഞു. നേട്ടം കരസ്ഥമാക്കിയ കേരള സർവകലാശാലയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഭിനന്ദിച്ചു.

മന്ത്രിയുടെ കുറിപ്പ്:..

നമ്മുടെ സർവ്വകലാശാലകളിൽ ഗുണമേന്മാ വർദ്ധനവിനു വേണ്ടി നടക്കുന്ന ശ്രമങ്ങൾ ഉജ്ജ്വല നേട്ടങ്ങളിലൊന്ന് സമ്മാനിച്ചിരിക്കുന്നു.’നാക്’ അക്രഡിറ്റേഷനിൽ 3.67 ഗ്രേഡ് പോയിന്റോടെ A ++ നേടി കേരള സർവ്വകലാശാല ചരിത്രനേട്ടം കുറിച്ചു.

അഖിലേന്ത്യാ തലത്തിൽത്തന്നെയുള്ള മികച്ച ഗ്രേഡാണ് കേരള സർവ്വകലാശാല കരസ്ഥമാക്കിയിരിക്കുന്നത്. ഗുണമേന്മാ വർദ്ധനവിനായി നടക്കുന്ന പരിശ്രമങ്ങളിൽ ഊർജ്ജസ്വലമായി പങ്കുചേർന്ന് കേരളത്തിന് ദേശീയതലത്തിൽ സമുന്നതസ്ഥാനം നേടിത്തന്ന കേരളസർവ്വകലാശാലാ സമൂഹത്തെ ഹൃദയപൂർവ്വം അഭിവാദനം ചെയ്യുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group