Join News @ Iritty Whats App Group

പവന് 400 രൂപ കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം


തിരുവനന്തപുരം: കുതിച്ചുയർന്ന് സംസ്ഥാനത്ത് സ്വർണവില(Gold Price). പവന് 400 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്നലെ പവന് 38080 രൂപയായിരുന്ന സ്വർണവില ഇന്ന് 38,480 രൂപയായി. ഗ്രാമിന് 50 രൂപ കൂടി 4810 രൂപയായി. ഇന്നലെ 4760 രൂപയായിരുന്നു ഒരു ഗ്രാമിന് വില.

ഇന്നലെയും സ്വർണവിലയിൽ നേരിയ വർധനവുണ്ടായിരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്നലെ കൂടിയത്. രണ്ട് ദിവസ൦ തുടർച്ചയായി വിലയിടിഞ്ഞതിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group