Join News @ Iritty Whats App Group

രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിലെ കോവിഡ് കണക്കുകൾ അറിയാം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11739 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . 2.59 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3378 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 19648 പേരെയാണ് പരിശോധിച്ചത്. ടി.പി.ആര്‍ നിരക്ക് 17.19 ആണ്. കഴിഞ്ഞ അഞ്ച് ദിവസമായി രോഗികളുടെ എണ്ണം 3000ന് മുകളിലാണ്. 6 മരണം കൂടി കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 66,24,064 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 69,951. കേരളത്തിലെ കൊവിഡ് കണക്കില്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒമിക്രോണ്‍ തന്നെയാണ് രോഗ വ്യാപനത്തിന് കാരണം. പുതിയ വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.


Post a Comment

Previous Post Next Post
Join Our Whats App Group