Join News @ Iritty Whats App Group

മ​ട്ട​ന്നൂ​ര്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ട്ര​ഷ​റി​ 21 ന്‌ ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ര്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ട്ര​ഷ​റി​ക്കു​വേ​ണ്ടി നി​ര്‍​മി​ച്ച കെ​ട്ടി​ടം 21 ന്‌ ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും.
രാ​വി​ലെ 11.30 ന് ​ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ട​ര കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​രു​നി​ല കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ട്ട​ന്നൂ​ര്‍-​ഇ​രി​ട്ടി റോ​ഡി​ല്‍ കോ​ട​തി​ക്ക് സ​മീ​പ​ത്തു​ള്ള പ​ഴ​ശി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ സ്ഥ​ല​ത്താ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ കെ​ട്ടി​ടം നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.

ജ​ല​സേ​ച​ന വ​കു​പ്പ് ന​ല്‍​കി​യ 20 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം പ​ണി​ത​ത്. കെ​ട്ടി​ട​ത്തി​ന​ക​ത്തു​ള്ള പ്ര​വൃ​ത്തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പൂ​ര്‍​ത്തീ​ക​രി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​ത്. ട്ര​ഷ​റി കെ​ട്ടി​ട​ത്തി​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, ഓ​ഫീ​സ്, സ്റ്റോ​ര്‍ റൂം, ​കാ​ര്‍ പാ​ര്‍​ക്കിം​ഗ് ഏ​രി​യ എ​ന്നി​വ​യു​ണ്ട്. കെ​ട്ടി​ടം നി​ര്‍​മാ​ണം, ഇ​ല​ക്‌​ട്രി​ക്ക​ല്‍ സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് 2.15 കോ​ടി​യും ഫ​ര്‍​ണി​ച്ച​റു​ക​ള്‍​ക്ക് 46 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു.

നി​ല​വി​ല്‍ മ​ട്ട​ന്നൂ​ര്‍ -മ​രു​താ​യി റോ​ഡി​ല്‍ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ല്‍ മൂ​ന്നാം നി​ല​യി​ലാ​ണ് ട്ര​ഷ​റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വ​യോ​ധി​ക​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള​ള​വ​ര്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ കു​റ​വു​ള്ള കെ​ട്ടി​ടം മ​ഴ​ക്കാ​ല​ത്ത് ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പു​തി​യ കെ​ട്ടി​ടം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ വ​യോ​ധി​ക​ര്‍ ഉ​ള്‍​പ്പെ​ടെ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സം അ​വ​സാ​നി​ക്കും. ഉ​ദ്ഘാ​ട​നം ഉ​ത്സ​വ​മാ​ക്കി മാ​റ്റു​ന്ന​തി​ന് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ ഹാ​ളി​ല്‍ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ല്‍ കെ.​കെ.​ശൈ​ല​ജ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​നി​ത വേ​ണു, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​പു​രു​ഷോ​ത്ത​മ​ന്‍, സി.​വി.​ശ​ശീ​ന്ദ്ര​ന്‍, കെ.​വി.​ജ​യ​ച​ന്ദ്ര​ന്‍, കെ.​ഭാ​സ്ക​ര​ന്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്.​വി​നോ​ദ് കു​മാ​ര്‍, ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ കെ.​ടി.​ശൈ​ല​ജ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group