Join News @ Iritty Whats App Group

എസ് എസ് എഫ് ജില്ല സാഹിത്യോത്സവ് ഓഗസ്റ്റ് 18 മുതൽ 21 വരെ തലശ്ശേരിയിൽ

കണ്ണൂർ : എസ് എസ് എഫ് കണ്ണൂർ ജില്ല സാഹിത്യോത്സവ് 2022 ഓഗസ്റ്റ് 18 മുതൽ 21 വരെ തലശ്ശേരിയിൽ വെച്ച് നടക്കും. കണ്ണൂർ റെയിൻബോ സ്യൂട്ടിൽ വെച്ച് 'സുകൂൻ' എന്ന പേരിൽ സംഘടിപ്പിച്ച പ്രഖ്യാപന സംഗമത്തിൽ ഐ സി എഫ് യു എ ഇ നാഷണൽ പ്രസിഡന്റ്‌ മുസ്തഫ ദാരിമി കടാങ്കോട് പ്രഖ്യാപിച്ചു. ജില്ല പ്രസിഡന്റ്‌ മുഹമ്മദ്‌ അനസ് അമാനി അധ്യക്ഷത വഹിച്ചു.
ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി ചർച്ച സംഗമം, സാംസ്കാരിക സദസ്സ്, പുസ്തക മേള, സെമിനാർ തുടങ്ങിയ വിത്യസ്ത പരിപാടികൾ നടക്കും. 900 ബ്ലോക്ക്‌,530 യൂണിറ്റ്,60 സെക്ടർ,13 ഡിവിഷൻ സാഹിത്യോത്സവുകക്ക് ശേഷമാണ് ജില്ല സാഹിത്യോത്സവ് നടക്കുക.

ഷംസീർ കടാങ്കോട്,ബി എ മുഹമ്മദ്‌ അജീർ സഖാഫി,ശകീർ നെട്ടൂർ റസീൻ അബ്ദുള്ള, മുഹമ്മദ്‌ റമീസ് ചൊക്ലി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group