ഇരിട്ടി:
കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന അധ്യാപക സംഗമത്തിൻ്റെ ഭാഗമായി ഇരിട്ടി, ഇരിക്കൂർ,മട്ടന്നൂർ ഉപജില്ലയിലെ യുപി അറബിക് അധ്യാപക പരിശീലനം ഇരിട്ടി ബിആർസിയിൽ ആരംഭിച്ചു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.ഇരിട്ടി ബിപിസി തുളസീധരൻ ടി എം അധ്യക്ഷത വഹിച്ചു.വിയുപിഎസ് ഹെഡ്മാസ്റ്റർ ശ്രീനിവാസൻ എം,
സിആർസി കോർഡിനേറ്റർ നോബിൾ,ഉഷ ഷാജി,ആർ പി മാരായ മുഹമ്മദ് റഫീഖ് നിസാമി,അബ്ദുൽ വാഹിദ് പി കെ ,ഉസ്മാൻ കെ പി സംസാരിച്ചു.
Post a Comment