Join News @ Iritty Whats App Group

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കാണ് കനത്ത മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി, മിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, തെക്ക് പടിഞ്ഞാറന്‍ അറബികടല്‍, തെക്ക് കിഴക്കന്‍ അറബികടലിന്റെ കൂടുതല്‍ മേഖലകളില്‍, മാലിദ്വീപ് കോമറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ പ്രദേശങ്ങളിലേക്ക് കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബികടല്‍, മാലിദ്വീപ് മുഴുവന്‍, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യത.

Post a Comment

Previous Post Next Post
Join Our Whats App Group