Join News @ Iritty Whats App Group

കുരങ്ങുപനി ; രോഗികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്ന് ലോകാരോ​ഗ്യ സംഘടന

കൊവിഡിന് പിന്നാലെ കുരങ്ങുപനി (മങ്കി പോക്‌സ്) പടരുന്നതും ആശങ്കയാകുന്നു. കാനഡക്ക് പിന്നാലെ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ, ഇറ്റലി, അമേരിക്ക, സ്വീഡൻ, ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ്, തുടങ്ങിയ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. 12 രാജ്യങ്ങളിൽ നിന്ന് 10 ദിവസത്തിനുള്ളിൽ 92 കുരങ്ങുപനി കേസുകൾ സ്ഥിരികരിച്ചതായി ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.

മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലും മങ്കി പോക്‌സ് വ്യാപകമാകുന്നതായി റിപ്പോർട്ടുണ്ട്. കുരങ്ങുപനിയുടെ കൂടുതൽ കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടണ്ട്. രോഗലക്ഷണങ്ങളുമായി വിദേശത്ത് നിന്ന് വരുന്നവർ ഡോക്ടറെ കണ്ട് പരിശോധിക്കണമെന്ന്  ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിൽ ആദ്യ കേസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. രോ​ഗിയെ ടെൽ അവീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 ഇതൊരു പകർച്ചവ്യാധിയല്ല. പക്ഷേ പൊതുജനങ്ങളിൽ അവബോധം വളർത്തേണ്ടതുണ്ടെന്ന് ഇസ്രായേൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ കമ്മിറ്റിയുടെ തലവൻ ഡോ. ബോസ് റാസ് പറഞ്ഞു. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് പനിയും ചുണങ്ങും ഉള്ളവർ ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ചെയ്തു.

ഇസ്രായേലിൽ കൂടുതൽ കേസുകൾ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നു. എന്നാൽ പൊതുജനങ്ങൾക്ക് അപകടമൊന്നുമില്ലെന്നും രോഗം ഒരു പകർച്ചവ്യാധിയായി മാറില്ലെന്നും കാൻ പബ്ലിക് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു. 

'ഇത് കൊറോണ വൈറസിനേക്കാൾ തികച്ചും വ്യത്യസ്തമായ അണുബാധയാണ്, പകർച്ചവ്യാധി വളരെ കുറവാണ്...' - ഷെബ മെഡിക്കൽ സെന്ററിന്റെ പകർച്ചവ്യാധി യൂണിറ്റിന്റെ തലവനും കമ്മിറ്റി അംഗവുമായ ഗലിയ രാഹവ് പറഞ്ഞു.

1958-ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തിയത്.1970 മുതൽ 11 ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കൊല്ലങ്ങളിൽ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾക്കാണ് കുരങ്ങുപനി ബാധിച്ചത്. 

Post a Comment

Previous Post Next Post
Join Our Whats App Group