Join News @ Iritty Whats App Group

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കുറയും; ജൂണിലും ലഭിക്കുക പതിവിലും കുറഞ്ഞ മഴ

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കുറയുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മണ്‍സൂണ്‍ പ്രവചന പ്രകാരം കേരളത്തില്‍ ഇത്തവണ മഴ പതിവിലും കുറവായിരിക്കുമെന്നാണ് അറിയിപ്പ്. പ്രവചന പ്രകാരം ജൂണ്‍ മാസത്തിലും സാധാരണയില്‍ കുറവ് മഴയായിരിക്കും ലഭിക്കുക. കാലവര്‍ഷം ഔദ്യോഗികമായി കേരളം മുഴുവന്‍ വ്യാപിച്ച് കര്‍ണാടകയില്‍ പ്രവേശിച്ചതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു,

കേരളത്തില്‍ ഇന്നു മുതല്‍ ജൂണ്‍ 4 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അറിയിപ്പുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group