Join News @ Iritty Whats App Group

ആറളം ആനമതിലിന്റെ നീളം കുറച്ചത് വിവാദത്തിൽ

ഇ​രി​ട്ടി: ആ​റ​ള​ത്തെ ആ​നമ​തി​ല്‍ നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച്‌ വി​വാ​ദം ഉ​യ​രു​ന്നു. പ​തി​മൂ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ എ​സ്റ്റി​മേ​റ്റും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി ര​ണ്ട​ര കി​ലോ​മീ​റ്റ​റായി ചു​രു​ക്കി​യ​താ​ണ് വി​വാ​ദ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത്.
മ​തി​ല്‍ നി​ര്‍​മി​ക്കേ​ണ്ട സ്ഥ​ലം നി​ര്‍​ണ​യി​ക്കാ​ന്‍ ഫാം ​ഓ​ഫീ​സി​ല്‍ ന​ട​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രേ രൂ​ക്ഷവി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. മ​തി​ല്‍ നി​ര്‍​മാ​ണ​ത്തി​നു​ള്ള എ​സ്റ്റി​മേ​റ്റുപോ​ലും ഉ​ണ്ടാ​ക്കാ​തെ കൈ​യി​ല്‍ കി​ട്ടി​യ പ​ണം ഉ​പ​യോ​ഗി​ച്ച്‌ ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ മാ​ത്രം മ​തി​ല്‍ നി​ര്‍​മി​ച്ചു​പോ​കാ​നു​ള്ള നീ​ക്ക​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ നി​ന്ന് ഉ​ണ്ടാ​യ​തെ​ന്ന് യോ​ഗ​ത്തി​ല്‍​പ​ങ്കെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​രോ​പി​ച്ചു.
മ​തി​ല്‍ നി​ര്‍​മാ​ണ​ത്തി​ന് ഫ​ണ്ട് പ്ര​ശ്ന​മേ​യാ​കി​ല്ലെ​ന്ന് മ​ന്ത്രി​ത​ല സം​ഘം ഉ​റ​പ്പു ന​ല്‍​കി​യി​ട്ടും നി​ര്‍​മാ​ണം​പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ല്ല. പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച്‌ ഭൂ​മി​യു​ടെ പ്ര​ത്യേ​ക​ത​ക​ള്‍​ക്ക​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തിരേ​ഖ പോ​ലും ത​യാ​റാ​ക്കി​യി​ല്ല.

പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താക്ക​ളാ​യ ആ​ദി​വാ​സി പു​ര​ധി​വാ​സ മി​ഷ​നേ​യും പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളേ​യും മു​ഖ​വി​ല​ക്കെ​ടു​ക്കാ​നു​ള്ള സ​മീ​പ​നം പോ​ലും വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​രോ​പി​ച്ചു. യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ലാ​യു​ധ​ന്‍ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യു​മാ​യി ജ​ന​ങ്ങ​ളെ സ​മീ​പി​ക്കു​മ്ബോ​ള്‍ ഉ​ണ്ടാ​കു​ന്ന പ്ര​തി​ക​ര​ണം വ​ള​രെ വ​ലു​താ​യി​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.

​ശോ​ഭ, പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി ദി​നേ​ശ​ന്‍, സൈ​റ്റ് മാ​നേ​ജ​ര്‍ പി.​പി. ഗി​രീ​ഷ്, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എ​സ്.​ബി. ലി​ജീ​ഷ് , അ​സി.

എ​ന്‍​ജി​നീ​യ​ര്‍ പി. ​സ​നി​ല,വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ. ​കെ ജ​നാ​ര്‍​ദ്ദ​ന​ന്‍, വി.​ടി. തോ​മ​സ്, പി.​കെ രാ​മ​ച​ന്ദ്ര​ന്‍, വ​നം വ​കു​പ്പ് ഡെ​പ്യൂ​ട്ടി റേ​ഞ്ച​ര്‍ കെ. ​പ്ര​ദീ​പ്കു​മാ​ര്‍, ഫാം ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ പ്ര​സ​ന്ന​ന്‍ നാ​യ​ര്‍, മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ആ​ര്‍. ശ്രീ​കു​മാ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group