Join News @ Iritty Whats App Group

കാ​നം​വ​യ​ല്‍ ഇ​ട​ക്കോ​ള​നി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും കാ​ട്ടാ​ന​ക​ളി​റ​ങ്ങി

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കാ​നം​വ​യ​ല്‍ ഇ​ട​ക്കോ​ള​നി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.
ക​ര്‍​ണാ​ട​ക​യി​ലെ മു​ണ്ട​റോ​ട്ട് റേ​ഞ്ചി​ലെ നി​ബി​ഡവ​ന​ത്തി​ല്‍ നി​ന്നാ​ണ് കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലേ​യ്ക്ക് എ​ത്തു​ന്ന​ത്. ക​ര്‍​ണാ​ട​ക വ​ന​ത്തി​നും കാ​ര്യ​ങ്കോ​ട് പു​ഴ​യ്ക്കും ഇ​ട​യി​ലാ​ണ് ഇ​ട​ക്കോ​ള​നി. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ ഇ​റ​ങ്ങി​യ​തി​ന് അ​ര കി​ലോ​മീ​റ്റ​ര്‍ മാ​റി​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ എ​ത്തി​യ​ത്. ഇ​ത്ത​വ​ണ കാ​ര്യ​ങ്കോ​ട് പു​ഴ മു​റി​ച്ച്‌ക​ട​ന്നാ​ണ് രാ​ജ​ഗി​രി​യി​ലേ​യ്ക്ക് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ എ​ത്തി​യ​ത്. താ​മ​സ​ക്കാ​രാ​യ ഇ​ട​ക്കോ​ള​നി​യി​ലെ ത​റ​യി​ല്‍ തോ​മ​സ്, ത​റ​യി​ല്‍ ഷാ​ജി, വ​യ​ലു​ങ്ക​ല്‍ മോ​ഹ​ന്‍​ദാ​സ്, അ​റേ​ക്കാ​ട്ടി​ല്‍ ഷാ​ജ​ന്‍, ത​ച്ചി​ലേ​ട​ത്ത് ഡാ​ര്‍​വി​ന്‍ എ​ന്നി​വ​രു​ടെ കൃ​ഷി​യാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. തെ​ങ്ങ്, ക​മു​ക്, വാ​ഴ തു​ട​ങ്ങി​യ​വ​ല്ലൊം ന​ശി​പ്പി​ച്ചു. സോ​ളാ​ര്‍ വേ​ലി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​താ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങാ​ന്‍ കാ​ര​ണം.

Post a Comment

Previous Post Next Post
Join Our Whats App Group